ഫീൽഡ് കോവിഡ് പരിശോധനയുമായി ആരോഗ്യ മന്ത്രാലയം
text_fieldsമഹബൂലയിൽ ആരോഗ്യ മന്ത്രാലയ ജീവനക്കാർ ഫീൽഡ് കോവിഡ് പരിശോധന നടത്തുന്നു /// ഫോേട്ടാ: അഷ്കർ ഹസൻ
കുവൈത്ത് സിറ്റി: ഒരിടവേളക്കുശേഷം കുവൈത്ത് ആരോഗ്യ മന്ത്രാലയം ഫീൽഡ് കോവിഡ് പരിശോധന ആരംഭിച്ചു. കോവിഡ് കേസുകൾ കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയ ജീവനക്കാർ വാഹനത്തിലെത്തി നിരത്തുകളിൽ വൈറസ് പരിശോധന പുനരാരംഭിച്ചത്. തിങ്കളാഴ്ച ഫഹാഹീലിൽ പരിശോധന നടത്തി. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇത് ഏറെ ഉപകാരമാവും. പരിശോധന കേന്ദ്രത്തിൽ തിരക്ക് കൂടി അതുവഴി വൈറസ് വ്യാപനം സംഭവിക്കുന്നത് ഒഴിവാക്കാനും കോവിഡ് സംശയിക്കുന്നവരുടെ അടുത്തേക്ക് ചെന്നുള്ള മൊബൈൽ സംവിധാനം ഉപകരിക്കും. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

