ആരോഗ്യമന്ത്രാലയം 50 പുകവലി വിമുക്തി കേന്ദ്രം തുറക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം 50 പുകവലി വിമുക്തി ചികിത്സ കേന്ദ്രം തുറക്കാനൊരുങ്ങുന്നു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലാണ് ചികിത്സാ സൗകര്യമൊരുക്കുന്നത്. അടുത്ത അഞ്ചുവർഷങ്ങളിൽ ഒാരോ വർഷവും പത്തു വീതം ക്ലിനിക്കുകൾ തുറക്കാനാണ് പദ്ധതി.
419 ദശലക്ഷം ദീനാർ ആണ് മൊത്തം പദ്ധതി ചെലവായി കണക്കാക്കിയിട്ടുള്ളത്. യുവാക്കളിലും കൗമാരക്കാരിലും പുകവലി ശീലം വർധിക്കുന്നതായാണ് ആരോഗ്യമന്ത്രാലയത്തിെൻറ വിലയിരുത്തൽ.
സെലക്ടിവ് ടാക്സ് ഏർപ്പെടുത്തി പുകയില ഉൽപന്നങ്ങളുടെ വില കുത്തനെ വർധിപ്പിച്ച് ഉപഭോഗം കുറക്കാനും നീക്കമുണ്ട്. എന്നാൽ, കുവൈത്ത് പോലെ പൗരന്മാർ സമ്പന്നരായ രാജ്യത്ത് അതിനേക്കാൾ ഫലപ്രദമാകുക ബോധവത്കരണവും ശാസ്ത്രീയ ചികിത്സ സൗകര്യങ്ങളൊരുക്കുന്നതുമാണെന്നാണ് നിരീക്ഷണം. വില വർധനവിലൂടെ ഉപഭോഗം കുറച്ചുവന്നതിന് വിവിധ രാജ്യങ്ങളിൽ തെളിവുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കുവൈത്തിൽ പ്രായപൂർത്തിയായവരിൽ 20.5 ശതമാനം പുകവലി ശീലമുള്ളവരാണ്. 3.3 ശതമാനം സ്ത്രീകളും പുകവലിക്കാരാണ്.
പുകവലിക്കാരിൽ 15.4 ശതമാനം 13നും 15നും ഇടയിൽ പ്രായമുള്ളവരാണ്.
ചെറുപ്പക്കാരിലെ പുകവലി ശീലം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകിയാൽ മാറ്റിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ പുകവലിക്കാരുള്ളത് 30-40 പ്രായക്കാരിലാണ്. പിന്നീട് 18നും 29നും ഇടയിലും. കോവിഡ് കാലത്ത് പുകവലിശീലം ഉപേക്ഷിക്കാം' തലക്കെട്ടിൽ അടുത്തിടെ ആരോഗ്യമന്ത്രാലയം വിപുലമായ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിരുന്നു. ലോകത്ത് 80 ലക്ഷം ആളുകൾ പുകവലി മൂലം പ്രതിവർഷം മരിക്കുന്നതായി നാഷനൽ പ്രോഗ്രാം ഫോർ സ്മോക്കിങ് കൺട്രോൾ വൈസ് പ്രസിഡൻറ് ഡോ. അഹ്മദ് അൽ ശത്തി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
