മെഡിക്കൽ റിപ്പോർട്ടുകൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കി ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: മെഡിക്കൽ റിപ്പോർട്ടുകൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം.ഇതിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്സബാഹ് പുറത്തിറക്കി.'Q8 seha' എന്നാണ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷെൻറ പേര്. പുതിയ സംവിധാനം വഴി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും നടത്തുന്ന ലബോറട്ടറി, റേഡിയോളജി റിപ്പോർട്ടുകൾ ഇടപാടുകാരന് ഓൺലൈനായി ലഭിക്കും.
70 ശതമാനം റിപ്പോർട്ടുകളാണ് ഇപ്പോൾ ആപ്ലിക്കേഷനിൽ ലഭ്യമാക്കിയതെന്നും ബാക്കിയുള്ളവ കൂടി അടുത്ത മാസങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി ബാസിൽ അസ്സബാഹ് പറഞ്ഞു. മന്ത്രാലയത്തിൽ അഫിലിയേറ്റ് ചെയ്ത ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള രോഗാവധി റിപ്പോർട്ടുകൾ സിവിൽ സർവിസ് ബ്യൂറോയുമായി ലിങ്ക് ചെയ്യാനും സാധിക്കും.സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ 'My Kuwait' ഐഡി ഉപയോഗിച്ചു 16 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും "Q8 seha"യിൽ രജിസ്റ്റർ ചെയ്യാം.ആപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.വിഷൻ 2035െൻറ ചുവടുപിടിച്ച് ആരോഗ്യസേവനങ്ങൾ പൂർണമായി ഡിജിറ്റൽവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യമന്ത്രാലയം പുതിയ ആപ്ലിക്കേഷൻ തയാറാക്കിയത്.

