Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅവധിക്കുപോയ...

അവധിക്കുപോയ ജീവനക്കാരുടെ ശമ്പളം ആരോഗ്യമന്ത്രാലയം മരവിപ്പിച്ചു

text_fields
bookmark_border
അവധിക്കുപോയ ജീവനക്കാരുടെ ശമ്പളം ആരോഗ്യമന്ത്രാലയം മരവിപ്പിച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: അ​വ​ധി​ക്കു​പോ​യി നാ​ട്ടി​ൽ കു​ടു​ങ്ങി​യ ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​മ്പ​ളം കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മ​ര​വി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ​വെ​ക്കേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​ത്ത ജീ​വ​ന​ക്കാ​​രു​ടെ ശ​മ്പ​ള​മാ​ണ്​ മ​ര​വി​പ്പി​ച്ച​തെ​ന്ന്​ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ ജ​രീ​ദ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലും അ​തി​നു​മു​മ്പും അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ വി​മാ​ന സ​ർ​വി​സ്​ നി​ല​ച്ച​ത്​ കാ​ര​ണം തി​രി​ച്ചു​വ​രാ​ൻ ​ക​ഴി​യാ​തെ പ്ര​യാ​സ​ത്തി​ലു​ള്ള​ത്.

ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ക​മേ​ഴ്​​സ്യ​ൽ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 32 രാ​ജ്യ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്നു. കു​വൈ​ത്തി​​ലെ വ​ലി​യ വി​ദേ​ശി സ​മൂ​ഹ​ങ്ങ​ളാ​യ ഇ​ന്ത്യ, ഇൗ​ജി​പ്​​ത്, ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ​വ വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​രു​ന്നു. കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രും ഇൗ​ജി​പ്​​തു​കാ​രു​മാ​ണ്. ഇ​തി​ൽ ത​ന്നെ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രെ പ്ര​ത്യേ​ക​മാ​യി കൊ​ണ്ടു​വ​രു​ന്ന​തും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeessalariesgulf newskuwait news
Next Story