Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യമന്ത്രാലയ ജീവനക്കാരുടെ വാർഷികാവധി മരവിപ്പിച്ചു

text_fields
bookmark_border
ഡിസംബർ 26 മുതൽ ജനുവരി 31 വരെയാണ്​ അവധി വിലക്കുന്നത്​
ആരോഗ്യമന്ത്രാലയ ജീവനക്കാരുടെ വാർഷികാവധി മരവിപ്പിച്ചു
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചു. ഡിസംബർ 26 മുതൽ ജനുവരി 31 വരെ കാലയളവിൽ ആർക്കും അവധി നൽകേണ്ടെന്നാണ് തീരുമാനം. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുകയും ഒമിക്രോൺ വകഭേദം റിപ്പോർട്ട്​ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് പ്രത്യേക വിജ്ഞാപനത്തിലൂടെ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചത്. ഡിസംബർ 26 മുതൽ ജനുവരി 31 വരെ കാലയളവിൽ ആർക്കും അവധി നൽകേണ്ടെന്നാണ് തീരുമാനം. വ്യാഴാഴ്ചയാണ് വിജ്ഞാപനം വന്നത്. കഴിഞ്ഞദിവസം യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയ 12 കുവൈത്ത് പൗരന്മാരിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയിരുന്നു.

ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ കേസുകൾ 13 ആയി. ഒരാഴ്ചയായി പ്രതിദിന കോവിഡ് സ്ഥിരീകരണനിരക്കും കൂടിയിട്ടുണ്ട്. ബുധനാഴ്ച 143 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗികൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ തീവ്ര പരിചരണ യൂനിറ്റുകളിൽ ചിലത് വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ 18 പേർ കോവിഡ് വാർഡിലും ആറുപേർ ഐ.സി.യുവിലും ചികിത്സയിലാണ്. പുതിയ സാഹചര്യത്തിൽ വിദേശയാത്രകൾ പരമാവധി ഒഴിവാക്കണമെന്ന്​ ആരോഗ്യമന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story