Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദി​വ​സം ല​ക്ഷം...

ദി​വ​സം ല​ക്ഷം പേ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​താ​യി ആ​രോ​ഗ്യ​മ​​ന്ത്രി

text_fields
bookmark_border
ദി​വ​സം ല​ക്ഷം പേ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​   ന​ൽ​കു​ന്ന​താ​യി ആ​രോ​ഗ്യ​മ​​ന്ത്രി
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്ര​തി​ദി​നം ല​ക്ഷം പേ​ർ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ വാ​ക്​​സി​ൻ എ​ത്തു​ന്ന​തും ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക കൂ​ടു​ത​ൽ ഡോ​സ്​ ല​ഭ്യ​മാ​യ​തു​മാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. പ്ര​തി​ദി​ന കേ​സു​ക​ളും ​രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്കും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്​ ആ​ശ്വാ​സ​മാ​ണ്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ആ​ളു​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന​ത്​ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​മ്മ​ർ​ദം കു​റ​ച്ചു. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മു​ഴു​വ​ൻ പേ​ർ​ക്കും ആ​ഗ​സ്​​റ്റ്​ 31ന​കം ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഇ​വ​ർ​ക്കെ​ല്ലാം ര​ണ്ടാം ഡോ​സും ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. മു​ഴു​വ​നാ​ളു​ക​ൾ​ക്കും ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ്​ ല​ക്ഷ്യം.

അ​തി​നി​ടെ ഇ​നി​യും ധാ​രാ​ളം പേ​ർ​ വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ല. ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടും 45000 പേ​ർ അ​പ്പോ​യി​ൻ​​മെൻറ്​ തീ​യ​തി​യി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ തൊ​ട്ട്​ പ​ല സ​മ​യ​ത്താ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രാ​ണ്​ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ക്കാ​ൻ എ​ത്താ​തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Minister of Health said that he was giving injections to millions of people every day
Next Story