Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ർ​ഡ​ൻ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ർ​ഡ​ൻ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ജോ​ർ​ഡ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​യ്മാ​ൻ സ​ഫാ​ദി​യു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ർ​ഡ​ൻ, ഈ​ജി​പ്ത്, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ, ഫ​ല​സ്തീ​ൻ ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പി.​എ​ൽ.​ഒ) എ​ന്നി​വ​രു​ടെ അ​മ്മാ​നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യു​ടെ ഫ​ല​ങ്ങ​ൾ ഫോ​ൺ കാ​ളി​ൽ ച​ർ​ച്ച ചെ​യ്തു.

യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന് വേ​ണ്ടി​യു​ള്ള അ​റ​ബ് ആ​ഹ്വാ​നം, ഗ​സ്സ​യി​ൽ മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്ക​ൽ എ​ന്നി​വ​യും വി​ല​യി​രു​ത്തി. മു​ഴു​വ​ൻ മേ​ഖ​ല​യു​ടെ​യും സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​റ​ബ് സം​യു​ക്ത ശ്ര​മ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ജോ​ർ​ഡ​ന്റെ പ​ങ്കി​നെ ശൈ​ഖ് സ​ലിം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitMinister of Foreign AffairsMinister of Jordan
News Summary - The Minister of Foreign Affairs held a discussion with the Minister of Jordan
Next Story