Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

text_fields
bookmark_border
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
cancel
camera_alt

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ

ചേർന്ന യോഗം

കുവൈത്ത് സിറ്റി: രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനും വെയർഹൗസുകൾ സ്ഥാപിക്കുന്നതിനായി ഭൂമി ഇൻവെന്ററി, തരംതിരിക്കൽ, വിനിയോഗിക്കൽ നടപടിക്രമങ്ങൾ പിന്തുടരുന്നതിനുമായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

സംഭരണ ​​കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും യോഗം അവലോകനം ചെയ്തു. ഇവയുമായി ബന്ധപ്പെട്ട ആനുകാലിക റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള നിർദ്ദേശങ്ങളും നൽകി.

പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുൽതിഫ് ഹമദ് അൽ മിഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സബീഹ് അബ്ദുൽ അസീസ് അൽ മുഖൈസീം, വാണിജ്യ വ്യവസായ മന്ത്രി ഒസാമ ഖാലിദ് ബുദായി, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി അബ്ദുൽ അസീസ് നാസർ അൽ മർസൂഖ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിംഗ് ചീഫ് ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് സൗദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ്, കുവൈത്ത് സ്റ്റോറേജ് കമ്പനി ചെയർമാൻ ഹസീം ഇസ്സ അൽ എസ്സ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - The meeting was chaired by the Prime Minister
Next Story