മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന; വിപണി മേൽനോട്ടം കർശനം
text_fieldsവാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായി പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തി അധികൃതർ. വിപണി മേൽനോട്ടം കർശനമാക്കുന്നതിനും വില സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായി വിവിധ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും വാണിജ്യ സഥാപനങ്ങളിലും വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിതല പരിശോധനയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (എം.ഒ.സി.ഐ) അറിയിച്ചു. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തo.
വിലക്കയറ്റം, വില സ്ഥിരത സംബന്ധിച്ച മന്ത്രിതല ഉത്തരവ് പാലിക്കാത്തത്, ഔദ്യോഗികമായി പരസ്യപ്പെടുത്തിയ വിലയേക്കാൾ കൂടുതൽ വിലക്ക് സാധനങ്ങൾ വിൽക്കൽ, സാധനങ്ങൾ മന:പൂർവ്വം തടഞ്ഞുവയ്ക്കൽ എന്നിങ്ങനെയാണ് നിയമലംഘനങ്ങൾ. 10 നോട്ടീസുകളും പുറപ്പെടുവിച്ചു. കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും കൂടുതൽ വിചാരണയ്ക്കായി അവരെ കൊമേഴ്സ്യൽ പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
മന്ത്രി ബൂദായിയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, സ്ഥാപിത വാണിജ്യ നിയന്ത്രണങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾക്ക് രണ്ട് സെൻട്രൽ മാർക്കറ്റുകൾ അടച്ചുപൂട്ടി. രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയും സാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നതിനും കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്ത് എല്ലാതരത്തിലുമുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഉണ്ട്. സാധനങ്ങളുടെ പൂഴ്ത്തിവെപ്പ്, അമിയ വില ഈടാക്കൽ എന്നിവക്കെതിരെയും നടപടി കർശനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

