പുറംജോലികൾക്ക് നിയന്ത്രണം മലയാളത്തിൽ അറിയിപ്പുമായി മാൻപവർ അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പുറംജോലികൾക്കുള്ള നിയന്ത്രണത്തിൽ മലയാളത്തിൽ ബോധവത്കരണവുമായി പബ്ലിക് മാൻപവർ അതോറിറ്റി. രാജ്യത്തെ പ്രവാസികളിൽ വലിയ സമൂഹമായ മലയാളികളെ ലക്ഷ്യമിട്ടുള്ള പോസ്റ്ററിൽ കനത്തവെയിലിൽ ജോലി ചെയ്യുന്നത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടികാട്ടുന്നു.
പകൽ 11 മുതൽ നാലുവരെ തുറന്ന സഥലത്ത് ജോലി ചെയ്യരുത്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും. സൂര്യാഘാതം, ക്ഷീണം, തലവേദന, തലകറക്കം, ബോധക്ഷയം, തൊലി അസുഖങ്ങൾ എന്നിവ ഇതുമൂലം സംഭവിക്കാമെന്നും മാൻപവർ അതോറിറ്റി ചൂണ്ടികാട്ടുന്നു.
രാജ്യത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് പകൽ പുറംജോലികൾക്ക് നിയന്ത്രണം. തീരുമാനം പൂർണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘങ്ങൾ വർക്ക്സൈറ്റുകൾ സന്ദർശിക്കും. വേനൽക്കാലത്തെ കനത്ത ചൂടിന്റെ ഗുരുതരമായ ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കൽ ലക്ഷ്യമിട്ടാണ് നിയന്ത്രണം. നിയമ ലംഘനങ്ങൾ 24936192 എന്ന നമ്പറിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

