Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ശാ​റ ഓ​ണ്‍ലൈ​ന്‍...

ഇ​ശാ​റ ഓ​ണ്‍ലൈ​ന്‍ മാ​ഗ​സി​ന്‍ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
ഇ​ശാ​റ ഓ​ണ്‍ലൈ​ന്‍ മാ​ഗ​സി​ന്‍ ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt

ഇ​ശാ​റ ഓ​ണ്‍ലൈ​ന്‍ മാ​ഗ​സി​ന്‍ ലോ​ഗോ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ൺ​സി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന ഇ​ശാ​റ ഓ​ൺ​ലൈ​ൻ മാ​ഗ​സി​െൻറ ലോ​ഗോ പ്ര​കാ​ശ​നം എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

കേ​ന്ദ്ര ട്ര​ഷ​റ​ർ ഇ.​എ​സ്. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹാ​ജി, കേ​ന്ദ്ര സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ കോ​ഡൂ​ർ, സ​ലാം പെ​രു​വ​ള്ളൂ​ർ, ഫ​ഹാ​ഹീ​ൽ മേ​ഖ​ല ട്ര​ഷ​റ​ർ റ​ഷീ​ദ് മ​സ്താ​ൻ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വി​ങ്​ ക​ൺ​വീ​ന​ർ ഫൈ​സ​ൽ ചാ​നേ​ത്ത്, കേ​ന്ദ്ര മീ​ഡീ​യ വി​ങ്​ ക​ൺ​വീ​ന​ർ ഹം​സ വാ​ണി​യ​ന്നൂ​ർ, ഇ​ബ്രാ​ഹീം പു​റ​ത്തൂ​ർ, ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കാ​നും സ​മൂ​ഹ​ന​ന്മ​ക്കാ​യു​ള്ള ക​ലാ​സാം​സ്കാ​രി​ക കൈ​മാ​റ്റ​ങ്ങ​ള്‍ക്കും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഓ​ണ്‍ലൈ​ന്‍ മാ​ഗ​സി​നി​െൻറ ല​ക്ഷ്യ​മെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രാ​യ ഇ​സ്മാ​ഈ​ല്‍ ഹു​ദ​വി, ഇ​സ്മാ​ഈ​ല്‍ വ​ള്ളി​യോ​ത്ത്, ശ​ബി​ന്‍ മു​ഹ​മ്മ​ദ്, എ​ൻ​ജി​നി​യ​ര്‍ മു​നീ​ര്‍, അ​മീ​ന്‍ മു​സ്​​ലി​യാ​ര്‍ ചേ​ക​ന്നൂ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityIshara Online Magazine
News Summary - The logo of Ishara Online Magazine is published
Next Story