മാർച്ചോടെ കുവൈത്തിെൻറ എൽ.എൻ.ജി ശേഷി ഇരട്ടിയാകും
text_fieldsഅൽ സൂർ എൽ.എൻ.ജി ടെർമിനൽ
കുവൈത്ത് സിറ്റി: മാർച്ചോടെ കുവൈത്തിെൻറ എൽ.എൻ.ജി ഉൽപാദന ശേഷി ഇരട്ടിയാകും. അൽ സൂർ എൽ.എൻ.ജി ടെർമിനൽ മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തൽ.പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എൽ.എൻ.ജി പ്ലാൻറ് ആകും അൽ സൂർ. 22 ദശലക്ഷം ടൺ ആണ് പദ്ധതിയുടെ വാർഷിക ഉൽപാദന ശേഷി കണക്കുകൂട്ടുന്നത്.
അടുത്ത അഞ്ചുവർഷത്തേക്ക് അൽ സൂർ പദ്ധതി നടത്തിപ്പ് ചുമതലയുള്ള കമ്പനിയെ ഏതാനും ആഴ്ചക്കകം കുവൈത്ത് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി തീരുമാനിക്കുമെന്ന് ബ്ലൂംബെർഗ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

