മൂന്നു ഗാർഹികത്തൊഴിലാളി ഒാഫിസുകളുടെ ലൈസൻസ് മരവിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇൗ വർഷം ഇതുവരെ മൂന്ന് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസുകളുടെ ലൈസൻസ് മരവിപ്പിച്ചു. ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട 297 പരാതികൾ കോടതിയുടെ പരിഗണനക്ക് വിട്ടു. 6,36,525 ഗാർഹികത്തൊഴിലാളികളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിസ നടപടികൾ പുനരാരംഭിക്കണമെന്ന ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയെൻറ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും വിവിധ കാരണങ്ങളാൽ റിക്രൂട്ട്മെൻറ് സജീവമായിട്ടില്ല.
റിക്രൂട്ട്മെൻറ് നിലയ്ക്കുകയും അവധിക്ക് നാട്ടിൽപോയ തൊഴിലാളികൾ തിരിച്ചുവരാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഉടലെടുത്ത ക്ഷാമം അനധികൃത റിക്രൂട്ടിങ് ഒാഫിസുകൾ ചൂഷണത്തിന് അവസരമൊരുക്കുന്നതായി റിപ്പോർട്ടുണ്ട്. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ച് മറിച്ചുവിൽക്കുകയാണ് ഇത്തരം ഒാഫിസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

