കല കുവൈത്ത് മാതൃഭാഷ സമിതി കലാജാഥ സമാപിച്ചു
text_fieldsകല കുവൈത്ത് മാതൃഭാഷ സമിതി കലാജാഥയിൽ കുട്ടികൾ
കുവൈത്ത് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് മാതൃഭാഷ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വേനൽ തുമ്പികൾ’ പര്യടനം സമാപിച്ചു. ജാഥയിൽ അവതരിപ്പിച്ച എഴുപതിലധികം കലാകാരന്മാർ പങ്കെടുത്ത ഒന്നരമണിക്കൂർ നീണ്ട കലാവിരുന്ന്, നിയമസഭ പ്രവർത്തനങ്ങൾ മുതൽ നവോത്ഥാനകാലത്തിന്റെ പാഠങ്ങൾ വരെയുളള അറിവുകൾ കുട്ടികൾക്കും മുതിർന്നവർക്കും പകർന്നു.
വിവിധ മേഖലകളിൽ അബുഹലീഫിൽ കല ട്രഷറർ പി.ബി. സുരേഷ്, അബ്ബാസിയയിൽ ആക്ടിങ് സെക്രട്ടറി ജെ. സജി, സാൽമിയയിൽ ആർ. നാഗനാഥൻ, ഫഹാഹീലിൽ പ്രസിഡന്റ് മാത്യു ജോസഫ് എന്നിവർ ജാഥ ഉദ്ഘാടനം ചെയ്തു. തോമസ് സെൽവൻ കലാജാഥയുടെ രചനയും സംവിധാനവും നിർവഹിച്ചു. കോ-ഓർഡിനേറ്റർ സജീവ് മാന്താനവും കല പ്രവർത്തകരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

