Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകരാറിലായ വാഹനം റോഡിൽ ദീർഘ സമയം നിർത്തിയിടരുത്; മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വകുപ്പ്

text_fields
bookmark_border
ദീർഘനേരം റോഡിൽ നിർത്തിയിട്ടാൽ പിഴ, വാഹനം പിടിച്ചെടുക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും
തകരാറിലായ വാഹനം റോഡിൽ ദീർഘ സമയം നിർത്തിയിടരുത്; മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വകുപ്പ്
cancel

കുവൈത്ത് സിറ്റി: റോഡിൽ തകരാറിലായ വാഹനങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുക. റോഡിൽ വാഹനം നിർത്തിയിടുന്നവർക്കെതിനെതിരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.

വാഹനം തകരാറിലായാൽ റോഡിൻ്റെ വലതുവശത്തേക്ക് മാറ്റി ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണം. മുന്നറിയിപ്പ് ത്രികോണ ചിഹ്നവും സ്ഥാപിക്കണമെന്ന് ട്രാഫിക് വകുപ്പ് നിർദേശിച്ചു. തകരാറിലായ വാഹനങ്ങൾ എത്രയും വേഗം മാറ്റാൻ നടപടി സ്വീകരിക്കണം.

ദീർഘനേരം റോഡിൽ നിർത്തിയിട്ടാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. പിഴകൾ, വാഹനം പിടിച്ചെടുക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ ഇത്തരക്കാർക്കെതിരെ സ്വീകരിക്കും.

റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിൽ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കുകയും ട്രാഫിക് നിർദേശങ്ങൾ പാലിക്കുകയും വേണം. യാത്രക്ക് മുമ്പ് ടയറുകൾ, ബ്രേക്ക്, എഞ്ചിൻ ഓയിൽ, കൂളന്റ് എന്നിവ പരിശോധിക്കണം, കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ തീർപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Do not park a broken-down vehicle on the road for a long time; the Kuwait Traffic Department with a warning
Next Story