കുവൈത്ത് തിയറ്റർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
text_fieldsദസ്മ തിയറ്ററിൽ നടക്കുന്ന കുവൈത്ത് തിയറ്റർ ഫെസ്റ്റിവലിൽനിന്ന്
കുവൈത്ത് സിറ്റി: 21ാമത് കുവൈത്ത് തിയറ്റർ ഫെസ്റ്റിവൽ വ്യാഴാഴ്ച സമാപിക്കും. വ്യാഴാഴ്ച കുവൈത്തി തിയറ്റർ ഗ്രൂപ്പിന് കീഴിൽ മർയം നസീർ എഴുതി ബദർ അൽ ശുഐബി സംവിധാനം ചെയ്ത 'ദി നൈൻത് അവർ' എന്നീ നാടകങ്ങൾ അരങ്ങേറും. ദസ്മ തിയറ്ററിലാണ് നാടകാവതരണം. ഡിസംബർ ഒന്നിന് സാംസ്കാരിക മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയാണ് തിയറ്റർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന ദിവസം ബുധനാഴ്ച 'കുവൈത്ത് നാടകവേദിയിലെ പരീക്ഷണങ്ങൾ' എന്ന വിഷയത്തിൽ സിേമ്പാസിയവും മൂന്ന് നാടക ശിൽപശാലകളും നടത്തി.
'വസ്ത്ര രൂപകൽപനയുടെ അടിസ്ഥാനങ്ങൾ', 'രംഗപടത്തിലെ ഘടകങ്ങൾ', 'ശരീരഭാഷ' എന്നീ തലക്കെട്ടുകളിലാണ് ശിൽപശാല നടത്തിയത്.
ഫൈസൽ അൽ ഉബൈദ് രചനയും സംവിധാനവും നിർവഹിച്ച യൂത്ത് തിയറ്റർ ഗ്രൂപ്പിെൻറ 'ഫ്ലവേഴ്സ് ഗ്രേവ്സ്', ഫാത്തിയ അൽ അമീർ രചിച്ച് അലി അൽ ബലൂഷി സംവിധാനം ചെയ്ത പോപുലർ തിയറ്റർ ഗ്രൂപ്പിെൻറ 'ദി സിക്സ്ത് കോളം', മർയം അൽ ഖല്ലാഫ് എഴുതി അബ്ദുല്ല അൽ മുസ്ലിം സംവിധാനം ചെയ്ത പീസ് ഗ്രൂപ്പിെൻറ 'ഫോബിയ', അറബ് തിയറ്റർ ഗ്രൂപ്പിെൻറ അഹ്മദ് അൽ ബനായി എഴുതി സംവിധാനം ചെയ്ത 'അൽ മക്നൂക് ഹു ലോഫഡ്', തിയട്രോ പ്രൊഡക്ഷൻ കമ്പനിക്കുവേണ്ടി ഫൗൽ അൽ ഫൈലകാവി എഴുതി ഷംലാൽ ഹാനി സംവിധാനം ചെയ്ത 'അൽ ബർവ', അറബ് ഗൾഫ് തിയറ്ററിെൻറ ബാനറിൽ തഗ്രീദ് അൽ ദാവൂദ് എഴുതി ഇൗസ അൽ ഹമർ സംവിധാനം ചെയ്ത 'ക്ലൗൺസ് വാണ്ടഡ്', ഫ്രാേങ്കാ തിയറ്റർ പ്രൊഡക്ഷെൻറ ബാനറിൽ സഈദ് മുഹമ്മദ് സഈദ് എഴുതി ഡോ. മിശ്അൽ അൽ സാലിം സംവിധാനം ചെയ്ത 'വൈറ്റ് ഡെത്ത്', എന്നീ നാടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ചത്.

