Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാന സർവിസ്​...

വിമാന സർവിസ്​ ഇന്ത്യയുടെ അനുമതി കാത്തിരിക്കുകയാണെന്ന് കുവൈത്ത്​ ഡി.ജി.സി.എ

text_fields
bookmark_border
വിമാന സർവിസ്​ ഇന്ത്യയുടെ അനുമതി കാത്തിരിക്കുകയാണെന്ന് കുവൈത്ത്​ ഡി.ജി.സി.എ
cancel

കു​വൈ​ത്ത്​ സി​റ്റി: നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​െൻറ അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് കു​വൈ​ത്ത് സി​വി​ൽ ഏ​വി​യേ​ഷ​ൻ.

ഈ​ജി​പ്തി​ൽ നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ്യോ​മ​ഗ​താ​ഗ​ത വി​ഭാ​ഗം ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ല്ല ഫ​ദ്‌​ഗൂ​സ് അ​ൽ റ​ജ്‌​ഹി ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​ടു​ത്ത ആ​ഴ്ച​യോ​ടെ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ദി​നം ഒ​മ്പ​തു വി​മാ​ന​ങ്ങ​ളാ​ണ് കു​വൈ​ത്തി​നും ഇൗ​ജി​പ്​​തി​നു​മി​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ക. കു​വൈ​ത്ത് എ​യ​ർ​വേ​സ്, ജ​സീ​റ എ​യ​ർ​വേ​സ് എ​ന്നീ കു​വൈ​ത്തി വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു പു​റ​മെ ഈ​ജി​പ്ത് വി​മാ​ന​ക്ക​മ്പ​നി​ക​ളും സ​ർ​വി​സ് ന​ട​ത്തും.

കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​തി​നാ​യി​ര​മാ​യി ഉ​യ​ര്‍ത്താ​നു​ള്ള മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് സീ​റ്റു​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ഴ്ച​യി​ൽ 5528 സീ​റ്റു​ക​ളാ​ണ് ഇ​ന്ത്യ കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ പ​കു​തി കു​വൈ​ത്തി വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും പ​കു​തി ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും ആ​ണ്. ഇ​ന്ത്യ​ൻ കാ​രി​യ​റു​ക​ൾ​ക്കു​ള്ള സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി‍െൻറ അ​നു​മ​തി വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

ഒ​രു​വി​മാ​നം മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ എ​ത്തി​യ​ത്. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ചാ​ർ​ട്ട​ർ ചെ​യ്​​ത്​ കൊ​ച്ചി​യി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച എ​ത്തി​യ​താ​ണ്​ ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight ban
News Summary - The Kuwait DGCA has said that the airline is awaiting India's approval
Next Story