Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് കിരീടാവകാശി ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു
കുവൈത്ത് കിരീടാവകാശി ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ധ​ന​കാ​ര്യ മ​ന്ത്രി, വി​വി​ധ ധ​ന​കാ​ര്യ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ധനകാര്യ മന്ത്രി, വിവിധ ധനകാര്യ വകുപ്പ് മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രിയും സാമ്പത്തിക നിക്ഷേപകാര്യ സഹമന്ത്രിയും കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുൽ വഹാബ് അൽ റുഷൈദ് വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു.

കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അതോറിറ്റി ഡെപ്യൂട്ടി ചെയർമാൻ വഫ അൽ ഖത്മി, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ് എന്നിവർ 2021-2022 സാമ്പത്തിക വർഷത്തിലെ ഏഴാം വാർഷിക റിപ്പോർട്ട് കിരീടാവകാശിക്ക് മുമ്പാകെ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The kuwait Crown Prince met with the Finance Minister
Next Story