Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്കേറ്റവരെ കെ.എൻ.ജി മേധാവി സന്ദർശിച്ചു

text_fields
bookmark_border
പരിക്കേറ്റവരെ കെ.എൻ.ജി മേധാവി സന്ദർശിച്ചു
cancel
camera_alt

ചികിൽസയിലുള്ള ഉദ്യോഗസ്ഥരെ കെ.എൻ.ജി മേധാവി ശൈഖ് മുബാറക് ഹുമുദ് അൽ ജാബിർ അസ്സബാഹ് സന്ദർശിക്കുന്നു

കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഉദ്യോഗസ്ഥരെ കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) മേധാവി ശൈഖ് മുബാറക് ഹുമുദ് അൽ ജാബിർ അസ്സബാഹ് സന്ദർശിച്ചു. പരിക്കേറ്റവർക്ക് സമഗ്രമായ വൈദ്യസഹായം നൽകുന്നതിനുമുള്ള സേനയുടെ പ്രതിബദ്ധത ശൈഖ് മുബാറക് വ്യക്തമാക്കി. ദേശീയ കടമ നിർവഹിക്കുന്നതിൽ അവരുടെ ധൈര്യത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തിന്റെ സുരക്ഷയും സമഗ്രതയും സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ് ഉയർന്ന കാര്യക്ഷമതയോടെയും സന്നദ്ധതയോടെയും ദൗത്യങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്തിന്റെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും സുരക്ഷ തുടരട്ടെയെന്നും ശൈഖ് മുബാറക് ആശംസിച്ചു. വ്യാഴാഴ്ച ഡ്രോൺ ആക്രമണം ഉണ്ടായ സ്ഥലം നാഷണൽ ഗാർഡ് മേധാവി ശൈഖ് മുബാറക് ഹുമുദ് അൽ ജാബിർ അസ്സബാഹ് പരിശോധിച്ചു.

പ്രതിരോധ നടപടികൾ അദ്ദേഹം അവലോകനം ചെയ്തു. എല്ലാ സ്ഥലങ്ങളിലും സന്നദ്ധതയും ജാഗ്രതയും വർധിപ്പിക്കുന്നതിന് ശൈഖ് മുബാറക് നിർദേശം നൽകി. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെയും സംഭവവികാസങ്ങളോടുള്ള വേഗത്തിലുള്ള പ്രതികരണത്തെയും പ്രശംസിച്ചു. ആക്രമണം നടന്ന പ്രദേശത്തിന്റെ പുനരധിവാസം വേഗത്തിലാക്കാനും സുപ്രധാന സൗകര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The KNG chief visited the injured
Next Story