അമീർ, പ്രധാനമന്ത്രി എന്നിവരുമായി ഭൂട്ടാൻ രാജാവ് കൂടികാഴ്ച നടത്തി
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുകുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുകും പ്രതിനിധി സംഘവും ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. ഞായറാഴ്ച സെയ്ഫ് പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഭൂട്ടാൻ രാജാവിനെയും പ്രതിനിധിസംഘത്തെയും സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ചനടത്തി.
പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹുമായും ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക് കൂടിക്കാഴ്ച നടത്തി. അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീരി ദിവാന്റെ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്ല അബു അൽ ഹസൻ, പ്രധാനമന്ത്രിയുടെ ഓഫിസ് മേധാവി അബ്ദുൽ അസീസ് ദഖിൽ അൽ ദഖിൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

