Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightച​രി​ത്രം ഉ​റ​ങ്ങു​ന്ന...

ച​രി​ത്രം ഉ​റ​ങ്ങു​ന്ന ദ്വീ​പ്

text_fields
bookmark_border
ച​രി​ത്രം ഉ​റ​ങ്ങു​ന്ന ദ്വീ​പ്
cancel
camera_alt

ഫൈ​ല​ക ദ്വീ​പ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ ത​ല​സ്ഥാ​ന​ത്തു​നി​ന്ന് ഇ​രു​പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പേ​ര്‍ഷ്യ​ന്‍ ഉ​ള്‍ക്ക​ട​ലി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഫൈ​ല​ക ദ്വീ​പ് എ​ന്നും കൗ​തു​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ്. ശി​ലാ​യു​ഗ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന മ​ണ്ണ്. ദ്വീ​പി​​ന്റെ ച​രി​ത്ര​ത്തി​ന് ബി.​സി മൂ​വാ​യി​ര​ത്തി​ലെ ദി​ൽ​മൂ​ണ്‍ യു​ഗ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്.

1957ല്‍ ​ഫൈ​ല​ക​യി​ലെ​ത്തി​യ ഡെ​ന്മാ​ര്‍ക്ക്‌ സം​ഘ​മാ​ണ്‌ ആ​ദ്യം ദ്വീ​പി​ല്‍ പ​ര്യ​വേ​ഷ​ണം ആ​രം​ഭി​ച്ച​ത്‌. 1976ല്‍ ​ഇ​റ്റ​ലി​യി​ലെ ഫൈ​ന്‍സി​യാ യൂ​നി​വേ​ഴ്‌​സി​റ്റി സം​ഘം പ​ര്യ​വേ​ക്ഷ​ണ​ത്തി​നെ​ത്തി. ഇ​വ​രാ​ണ്​ ഖ​റാ​യി​ബ്​ അ​ൽ ദ​ശ്​​തി​ലെ പു​രാ​ത​ന അ​വ​ശി​ഷ്​​ട​ങ്ങ​ൾ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. 2013 മു​ത​ൽ കു​വൈ​ത്ത്​- പോ​ളി​ഷ്​ സം​യു​ക്​​ത സം​ഘ​വും ഗ​വേ​ഷ​ണം ന​ട​ത്തി.

ദ്വീ​പി​ൽ അ​ബ്ബാ​സി​യ ഖി​ലാ​ഫ​ത്ത് കാ​ല​ത്തു​ത​ന്നെ മ​നു​ഷ്യ​വാ​സം ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​വൈ​ത്ത്-​ഇ​റ്റാ​ലി​യ​ൻ ഗ​വേ​ഷ​ക​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ഷ്ടി​ക​യും ക​ല്ലും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വീ​ടി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ, വി​ശാ​ല​മാ​യ മു​റ്റ​ങ്ങ​ളോ​ടു കൂ​ടി​യ കെ​ട്ടി​ട​ങ്ങ​ൾ, ക​പ്പ​ലു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പെ​യി​ന്റു​ക​ളു​ടെ അ​വ​ശി​ഷ്ടം, വ​ലി​യ മ​ത്സ്യ​ത്തി​ന്റെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മു​ള്ളു​ക​ളും എ​ല്ലു​ക​ളും, ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള ക​ളി​മ​ൺ പാ​ത്ര​ങ്ങ​ൾ.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഗ്ലാ​സ് ബ്രെ​യി​സ്‌​ലെ​റ്റു​ക​ൾ, ഇ​ന്ത്യ​ൻ മ​ൺ‌​പാ​ത്ര​ങ്ങ​ൾ, ജോ​ർ​ഡ​ൻ സി​റാ​മി​ക്സ് അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യും ഖ​ന​ന​ത്തി​ൽ ക​ണ്ടെ​ത്തി. കു​വൈ​ത്ത്-​ പോ​ളി​ഷ്​ സം​യു​ക്​​ത സം​ഘം ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ പു​രാ​ത​ന മു​സ്​​ലിം പ​ള്ളി​യു​ടെ അ​വ​ശി​ഷ്​​ട​വും ക​ണ്ടെ​ത്തി.

മെ​സ​പ്പൊ​ട്ടേ​മി​യ​ന്‍ സം​സ്കാ​ര​ത്തി​​ന്റെ കൂ​ടി ഭാ​ഗ​മാ​യ ഫൈ​ല​ക​യി​ൽ ഇ​റാ​ഖി​​ന്റെ കു​വൈ​ത്ത് അ​ധി​നി​വേ​ശ കാ​ലം വ​രെ ജ​ന​വാ​സം ഉ​ണ്ടാ​യി​രു​ന്നു. 2000ത്തി​ല​ധി​കം താ​മ​സ​ക്കാ​രും സ്കൂ​ളു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്ന ഫൈ​ല​ക ഇ​റാ​ഖ് സൈ​നി​ക താ​വ​ള​മാ​യി മാ​റ്റി. അ​ന്ന് ദ്വീ​പ്‌ വി​ട്ടോ​ടി​യ ജ​ന​ങ്ങ​ള്‍ പി​ന്നീ​ട് അ​ങ്ങോ​ട്ട്‌ തി​രി​ച്ചു ക​യ​റി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islandhistoryfailaka
News Summary - The island where history sleeps
Next Story