Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഷുറൻസ് മേഖല പൂർണ്ണമായും ഡിജിറ്റൽ

text_fields
bookmark_border
ഇൻഷുറൻസ് മേഖല പൂർണ്ണമായും ഡിജിറ്റൽ
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് ഇൻഷുറൻസ് മേഖലയിലെ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു. ഇതോടെ ഇൻഷുറൻസ് പേയ്‌മെന്റുകൾക്ക് നോട്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. സാമ്പത്തിക സുതാര്യത വർധിപ്പിക്കാനും കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതോടെ, ഇൻഷുറൻസ് പേയ്‌മെന്റുകളും പിരിവുകളും ഇനി മുതൽ കുവൈത്ത് സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന അംഗീകൃത ഡിജിറ്റൽ, ബാങ്കിംഗ് ചാനലുകൾ വഴി മാത്രമായി നടത്തണം.

ഇൻഷുറൻസ് മേഖലയിലെ സുതാര്യത വർധിപ്പിക്കൽ, സാമ്പത്തിക നിയന്ത്രണങ്ങൾ കർശനമാക്കൽ, ഫണ്ടുകളുടെ ഉറവിടം മറച്ചുവെക്കലും കൃത്രിമം ശ്രമം തടയുന്നതും ഇതു വഴി ലക്ഷ്യമിടുന്നു.

അതിർത്തി കടന്നുള്ള സ്ഥലങ്ങളിൽ നൽകുന്ന വ്യക്തിഗത ഇൻഷുറൻസ് രേഖകൾക്ക്, പ്രത്യേകിച്ച് കുവൈത്തിൽ പ്രവേശിക്കുന്ന കുവൈത്ത് ഇതര വാഹനങ്ങൾക്ക്, പരിമിതമായ ഇളവ് ഇതിൽ നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The insurance sector is completely digital
Next Story