അബ്ദലിയിൽ കുത്തിവെപ്പ് കേന്ദ്രം ആരംഭിച്ചു
text_fieldsഅബ്ദലി കാർഷിക മത്സ്യവിഭവ അതോറിറ്റി ആസ്ഥാനത്ത് ആരംഭിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം
കുവൈത്ത് സിറ്റി: കാർഷികമേഖലയായ അബ്ദലിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം ആരംഭിച്ചു. കാർഷിക മത്സ്യവിഭവ അതോറിറ്റി ആസ്ഥാനത്താണ് കുത്തിവെപ്പ് കേന്ദ്രം തുറന്നത്. പ്രതിദിനം 4000 പേർക്ക് വാക്സിൻ നൽകാനുള്ള സൗകര്യം ഇവിടെയുണ്ട്.
12 വാക്സിനേഷൻ യൂനിറ്റുകൾ, നിരീക്ഷണമുറി, എമർജൻസി റൂം, സെൻട്രൽ ഫാർമസി എന്നിവ ഉൾക്കൊള്ളുന്ന അബ്ദലി വാക്സിനേഷൻ കേന്ദ്രം രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. മറ്റൊരു കാർഷിക മേഖലയായ വഫ്രയിൽ ആഗസ്റ്റ് 19ന് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിരുന്നു. ഇവിടെ ഇതുവരെ 29,000 പേർ വാക്സിൻ സ്വീകരിച്ചു. പരമാവധി വേഗത്തിൽ കുത്തിവെപ്പ് പൂർത്തിയാക്കാനും അതിർത്തിപ്രദേശത്തെ കാർഷിക മേഖലയിൽനിന്ന് നഗരപ്രദേശങ്ങളിലെ കുത്തിവെപ്പ് കേന്ദ്രത്തിൽ എത്താനുള്ള പ്രയാസം കണക്കിലെടുത്തുമാണ് വഫ്രയിലും അബ്ദലിയിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

