ഇന്ത്യൻ സുന്നി ജമാഅത്ത് കമ്മിറ്റി മീലാദ് സംഗമം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സുന്നി ജമാഅത്ത് കമ്മിറ്റി മീലാദ് സംഗമം
കുവൈത്ത് സിറ്റി: ഇന്ത്യൻ സുന്നി ജമാഅത്ത് കമ്മിറ്റി മീലാദ് സംഗമം സംഘടിപ്പിച്ചു. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച സംഗമം സൈതലവി സഖാഫി ഉദ്ഘാടനം ചെയ്തു. ‘മാനുഷിക മൂല്യങ്ങൾക്ക് മുത്തുനബിയിൽ മാതൃക’ വിഷയത്തിൽ മുക്കം മുഹമ്മദ് കോയ സഖാഫി പ്രഭാഷണം നടത്തി. ധാർമിക മൂല്യങ്ങൾ ഉയത്തിപ്പിടിക്കുന്ന മനുഷ്യർക്കേ സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ കഴിയൂവെന്നും നന്മയുടെ വിളനിലമാണ് പ്രവാചകനെന്നും അദ്ദേഹം പറഞ്ഞു. അഫ്സൽ മാഹിരി സലീം, അബ്ദുല്ലത്തീഫ് മുസ്ലിയാർ, സിദ്ദീഖ് പൊന്നാനി, അബ്ദുല്ല വാവാട് എന്നിവർ ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

