ഒാണാഘോഷം കെേങ്കമമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി
text_fieldsഇന്ത്യ ഹൗസിൽ ഒരുക്കിയ പൂക്കളത്തിനരികെ അംബാസഡർ സിബി ജോർജും കുടുംബവും
കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഓണാഘോഷം ഗംഭീരമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. മാവേലിയും ചെണ്ടമേളവും കഥകളിയുമായി അടിപൊളി ആഘോഷമാണ് ഇക്കുറി എംബസിയിൽ നടന്നത്.
അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയെ കുവൈത്തിൽ ആഘോഷിക്കുകയും നമ്മുടെ സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച ഇന്ത്യൻ എംബസിയിലെത്തുന്നവർക്ക് പായസവും മധുരപലഹാരവും നൽകി. എംബസിയുടെ കീഴിലുള്ള പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും അഭയകേന്ദ്രത്തിലും പായസ വിതരണമുണ്ടായി.
ശനിയാഴ്ച ഇന്ത്യൻ അംബാസഡർ സിബി ജോർജിെൻറ ഒൗദ്യോഗിക വസതിയിൽ ഒാണാഘോഷം സംഘടിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പെങ്കടുപ്പിച്ചാണ് ശനിയാഴ്ച വൈകീട്ട് പരിപാടി നടത്തിയത്.
വിവിധ രാജ്യങ്ങളുടെ കുവൈത്തിലെ അംബാസഡർമാർ സംബന്ധിച്ചു. ഒാണപ്പൂക്കളം ഒരുക്കിയിരുന്നു.

