ഇന്ത്യൻ എംബസി യുവജനദിനം ആചരിച്ചു
text_fieldsകുവൈത്തിലെ ഇന്ത്യൻ എംബസി യുവജനദിനാചരണത്തോടനുബന്ധിച്ച് അംബാസഡർ സിബി ജോർജ് സ്വാമി വിവേകാനന്ദെൻറ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി യുവജനദിനാചരണം സംഘടിപ്പിച്ചു. വൈകീട്ട് അഞ്ചിന് ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പ്രവേശനം. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
സ്വാമി വിവേകാനന്ദെൻറ ഛായാചിത്രം അദ്ദേഹം അനാച്ഛാദനം ചെയ്തു. െഎ.സി.സി.ആർ പ്രസിഡൻറ് ഡോ. വിനയ് സഹസ്രബുദ്ധെ മുഖ്യപ്രഭാഷണം നടത്തി. എംബസിയുടെ ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ ലൈവായും നേരേത്ത രജിസ്റ്റർ ചെയ്തവർക്ക് അയച്ചുകൊടുത്ത ലിങ്ക് വഴിയും പരിപാടി കാണാൻ അവസരമുണ്ടായിരുന്നു.
സ്വാമി വിവേകാനന്ദൻ ഒരു കേവല വ്യക്തിയല്ല പ്രതിഭാസമായിരുന്നുവെന്നും തലമുറകളെ പ്രചോദിപ്പിച്ചതായിരുന്നു അദ്ദേഹത്തിെൻറ വാക്കുകളെന്നും അംബാസഡർ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അദ്ദേഹം മുന്നോട്ടുവെച്ച ലക്ഷ്യത്തിലേക്ക് നാം എത്തിയില്ലെന്നും ആത്മവിശ്വാസമുള്ള 100 വ്യക്തികളെ തരൂ ഞാൻ ഇന്ത്യയെ മാറ്റിപ്പണിതു തരാം എന്ന അദ്ദേഹത്തെ വാക്കുകൾ ക്രിയാത്മക യൗവനത്തിെൻറ കരുത്തും സാധ്യതയും വിളിച്ചോതുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

