16ാം പാർലമെൻറ് ഉദ്ഘാടന സമ്മേളനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: 16ാമത് കുവൈത്ത് പാർലമെൻറിെൻറ ഉദ്ഘാടന സമ്മേളനം ചൊവ്വാഴ്ച നടക്കും. രാവിലെ പത്തിന് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷം കരുത്തുകാട്ടിയ തെരഞ്ഞെടുപ്പിന് ശേഷം സഭ ചേരുേമ്പാൾ സംഭവബഹുലമായ ദിവസങ്ങളാണ് വരാനിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പാർട്ടി അടിസ്ഥാനത്തിൽ അല്ല കുവൈത്തിൽ തെരഞ്ഞെടുപ്പ് എങ്കിലും സർക്കാറിനെ എതിർക്കുന്ന വ്യക്തികളും സലഫി, ഇഖ്വാൻ ധാരകളെ പിന്തുണക്കുന്നവരെയുമാണ് പൊതുവെ പ്രതിപക്ഷമായി വിലയിരുത്തുന്നത്.
കഴിഞ്ഞ തവണ ഇത്തരത്തിൽ 16 പേരാണുണ്ടായിരുന്നത്. ഇത്തവണ പ്രതിപക്ഷ മുന്നേറ്റമുണ്ടായി. തെരഞ്ഞെടുപ്പാനന്തരം പ്രതിപക്ഷത്തെ പ്രമുഖൻ അബ്ദുൽ കരീം കൻദരി എം.പിയുടെ ദീവാനിയയിൽ ചേർന്ന യോഗത്തിൽ 37 എം.പിമാർ പെങ്കടുത്തു.
ശനിയാഴ്ച ജഹ്റയിൽ ചേർന്ന രണ്ടാമത്തെ യോഗത്തിൽ 36 എം.പിമാർ സംബന്ധിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് പൊതു സ്ഥാനാർഥിയായി ബദർ നാസർ അൽ ഹുമൈദിയെ പിന്തുണക്കുമെന്ന് എം.പിമാർ പറഞ്ഞു. സർക്കാറിെൻറ വിശ്വസ്ഥനായ കഴിഞ്ഞ പാർലമെൻറിലെ സ്പീക്കർ മർസൂഖ് അൽ ഗാനിമിനെ വീണ്ടും സ്ഥാനത്തേക്ക് വരാൻ അനുവദിക്കില്ലെന്ന് എം.പിമാർ പ്രതിജ്ഞയെടുത്തു.
37 പേരുടെ പിന്തുണ ഉറപ്പിക്കാനായാൽ ബദർ അൽ ഹുമൈദിക്ക് ജയിച്ചുകയറാം. മന്ത്രിമാരുടെയും സർക്കാർ അനുകൂല എം.പിമാരുടെയും പിന്തുണയുണ്ടായാൽ പോലും ഇൗ നിലയിൽ ജയിക്കാനാവില്ല. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പ്രതിപക്ഷത്തിെൻറ പൊതു സ്ഥാനാർഥിയുണ്ടാവും.

