പ്രത്യയശാസ്ത്ര നയങ്ങളുടെ അടിയറവ് -പ്രവാസി വെൽഫെയർ
text_fieldsകുവൈത്ത് സിറ്റി: പി.എം ശ്രീ പദ്ധതിയിൽ ചേരാനുള്ള കേരള സർക്കാറിന്റെ തീരുമാനത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് ശക്തമായി അപലപിച്ചു. കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുക വഴി പ്രത്യയശാസ്ത്രപരമായ നയങ്ങളിൽ അടിയറവ് വെക്കുകയാണ് കേരളസർക്കാർ. ദേശീയ വിദ്യാഭ്യാസ നയം സംഘ്പരിവാർ അജണ്ട വിദ്യാഭ്യാസത്തിൽ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ്.
മതേതര വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെ തകർക്കുന്ന ഈ തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം. കുട്ടികളുടെ ഭാവിയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും ഉറപ്പാക്കാൻ സർക്കാർ തയാറാകണം. സാമ്പത്തിക സമ്മർദത്തിന് കീഴടങ്ങുകയല്ല, നിയമപരമായി നേരിടാൻ സർക്കാർ തയാറാകുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ രാഷ്ട്രീയ ഉപാധികൾ അംഗീകരിച്ചത് ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

