ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം
text_fieldsകെ. മുഹമ്മദ്കുട്ടി, മോഹൻദാസ് , ടി.വി. ബാജിഷ്
കുവൈത്ത് സിറ്റി: എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ എന്നീ പഞ്ചായത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ 'ഇടപ്പാളയം'ആഗോള സമിതി പുനഃസംഘടിപ്പിച്ചു. ഭാരവാഹികൾ: കെ. മുഹമ്മദ്കുട്ടി ഖത്തർ (പ്രസി.), മോഹൻദാസ് കുവൈത്ത് (ജന. സെക്ര.), ടി.വി. ബാജിഷ് ഒമാൻ (ഫിനാൻസ് സെക്ര.), റഫീഖ് എടപ്പാൾ, നൗഷാദ് ദുബൈ, റഹീദ് അബൂദബി, മുഹമ്മദ് സകാക്ക (വൈസ് പ്രസി.), സനാഫ് റഹ്മാൻ ബഹ്റൈൻ, ഷെഫീൽ പൊറൂക്കര, സമീർ ആലുങ്ങൽ ജിദ്ദ, ഉസ്മാൻ റിയാദ് (ജോ. സെക്ര.), റാഫി മറവഞ്ചേരി അൽഐൻ (അസി. ഫിനാൻസ് സെക്ര.). വിനീഷ് കേശവൻ വരണാധികാരിയായ ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
വരും കാലയളവിൽ കൂടുതൽ ശക്തിയോടെ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിച്ചു ശക്തമായ ഇടപെടൽ നടത്തുമെന്നും പ്രവാസികൾ അഭിമുഖീകരിക്കുന്ന എല്ലാപ്രശ്നങ്ങൾക്കും സംഘടനയുടെ ഭാഗത്തു നിന്നും ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ഉണ്ടാകുമെന്നും പ്രസിഡൻറ് കെ. മുഹമ്മദ് കുട്ടി യോഗത്തിൽ പറഞ്ഞു. റഫീഖ് എടപ്പാൾ സ്വാഗതവും സെക്രട്ടറി മോഹൻദാസ് നന്ദിയും പറഞ്ഞു.

