കുടിശ്ശിക അടക്കുന്നതിലെ വിഴ്ച
text_fieldsകുവൈത്ത് സിറ്റി: വിവിധ കുടിശ്ശിക അടക്കുന്നതിൽ വിഴ്ചവരുത്തുന്നത് എൻഫോഴ്സ്മെന്റ് നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് കാരണമാകുമെന്ന് നീതിന്യായ മന്ത്രാലയം. നടപടികൾ ഒഴിവാക്കാൻ കുടിശ്ശികകൾ ഉടനടി അടക്കാൻ മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി.
വിവിധ പേമെന്റുകൾ അതത് സമയത്ത് അടക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഉണർത്തി. പൊതുജനങ്ങളുടെ അവബോധത്തിനും സഹകരണത്തിനും അവരെ അഭിനന്ദിക്കുകയും ചെയ്തു.വൈദ്യുതി-ജലം, ടെലഫോൺ കുടിശ്ശികകൾ, വാടക, ഗതാഗത നിയമലംഘന പിഴകൾ തുടങ്ങി വിവിധ കുടിശ്ശികകൾ അടക്കാനുള്ളവർക്ക് നിലവിൽ കുവൈത്തിൽനിന്ന് പുറത്തേക്ക് പോകാനാകില്ല. ഇത്തരക്കാരെ വിമാനത്താവളത്തിൽ തടഞ്ഞുവെക്കും. പിഴകൾ ക്ലിയർ ചെയ്തതിനു ശേഷം മാത്രമാണ് ഇത്തരക്കാർക്ക് യാത്രക്ക് അനുമതി ലഭിക്കുക. പിഴകൾ അതത് സമയത്ത് സഹൽ ആപ്പിൽ അറിയിക്കും. യാത്ര തടസ്സപ്പെടാതിരിക്കാൻ കുടിശ്ശിക ഒന്നും ബാക്കിയില്ലെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

