ആഭ്യന്തര മന്ത്രി ചെക്പോയൻറുകൾ സന്ദർശിച്ചു
text_fieldsസുരക്ഷ ചെക്പോസ്റ്റുകൾ സന്ദർശിച്ച കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹ് വിവിധ ഗവർണറേറ്റുകളിലെ സുരക്ഷ ചെക്പോയൻറുകൾ സന്ദർശിച്ചു.ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി സ്ഥിതി വിലയിരുത്തി.
ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ജനങ്ങൾ നിയമവ്യവസ്ഥ അനുസരിച്ച് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം ഉണർത്തി. കർഫ്യൂ പാലിക്കുന്ന സ്വദേശികളും വിദേശികളുമായ രാജ്യനിവാസികളെയും രാപ്പകൽ ജാഗ്രത പുലർത്തുന്ന സുരക്ഷ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. അസാധാരണ സാഹചര്യങ്ങളിൽ അടിയന്തരമായി കർഫ്യൂ സമയത്ത് പുറത്തുപോകേണ്ടവരെ മാനുഷിക മൂല്യങ്ങൾ മുൻനിർത്തി സഹായിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.