Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​സ്​​റ്റാ​റ​ൻ​റ്​...

റ​സ്​​റ്റാ​റ​ൻ​റ്​ പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റാ​നാ​യി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​

text_fields
bookmark_border
റ​സ്​​റ്റാ​റ​ൻ​റ്​ പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റാ​നാ​യി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​
cancel

കു​വൈ​ത്ത്​ സി​റ്റി: റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ​യും വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റാ​ൻ ആ​യി​ല്ലെ​ന്ന്​ ആ​രോ​ഗ്യ സ​മി​തി.രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള​ത്​ 11 വ​രെ ആ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​തി​ർ​പ്പ്​ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, നി​ർ​ദേ​ശം അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ആ​രോ​ഗ്യ അ​ധി​കൃ​ത​രു​ടെ എ​തി​ർ​പ്പി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​​പ്പി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്താ​നാ​ണ്​ സാ​ധ്യ​ത.

സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക്ക്​ ക​രു​ത്തു​പ​ക​രു​ക​യും പ്ര​തി​സ​ന്ധി​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ജീ​വ​ശ്വാ​സ​മാ​കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്​ വ്യാ​പാ​ര സ​മ​യ​നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നു​വ​ന്ന​ത്. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​ത്തോ​ട്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​നു​കൂ​ല​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​ത്. ഇ​പ്പോ​ൾ രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര നി​യ​​​ന്ത്ര​ണ​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ​അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ള​വു​ള്ള​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക ക​ർ​ഫ്യൂ​വും വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ളും കു​വൈ​ത്തി​ലെ വ്യാ​പാ​രി​ക​​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. വ​ര​വും ചെ​ല​വും ഒ​ത്തു​പോ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്​ വ്യാ​പാ​രി​ക​ൾ. ചെ​റു​കി​ട വ്യാ​പാ​രി​ക​ളാ​ണ്​ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

ഏ​റെ​ക്കാ​ലം താ​ങ്ങി നി​ർ​ത്താ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി ഇ​വ​ർ​ക്കി​ല്ല. ക​ർ​ഫ്യൂ​വും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും അ​വ​സാ​നി​ച്ച്​ എ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ​ല​രും സ്ഥാ​പ​നം പൂ​ട്ടാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait health department
News Summary - Kuwait health department
Next Story