പ്രവാസികളോട് സർക്കാർ നന്ദികേട് കാട്ടി –കെ. മുരളീധരൻ എം.പി
text_fieldsകെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണ ചടങ്ങ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ. മുരളീധരൻ എം.പി വിതരണം നിർവഹിച്ചു. കോവിഡ് ദുരന്ത കാലത്ത് പ്രവാസികൾ അനുഭവിച്ച വിഷമതകൾ കേന്ദ്ര - കേരള സർക്കാറുകൾ പരിഗണിച്ചതേയില്ലെന്നും വിദേശത്തു പണിയെടുത്ത് നാടിെൻറ പുരോഗതിക്കായി വലിയ സംഭാവന നൽകുന്ന പ്രവാസികളോട് സർക്കാർ കാണിച്ചത് നന്ദികേടാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പാട് ചെയ്യാൻ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകൾ തയാറായിട്ടും അനുമതി നൽകാതെ കേന്ദ്രവും കേരളവും വൈകിപ്പിച്ചത് അദ്ദേഹം ഓർമിപ്പിച്ചു.
മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് ഹുസൈൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവും മുൻ പി.എസ്.സി അംഗവുമായ ടി.ടി. ഇസ്മായിൽ, കെ.പി.സി.സി സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, വി.പി. ഇബ്രാഹിംകുട്ടി, എൻ.പി. അബ്ദുസ്സമദ്, റഷീദ് വെങ്ങളം, സി.കെ.വി. യൂസുഫ്, കെ.പി. ഇമ്പിച്ചി മമ്മു, അലി കൊയിലാണ്ടി, മഠത്തിൽ അബ്ദുറഹ്മാൻ, ഫാസിൽ കൊല്ലം, സാലിഹ് ബാത്ത, ബഷീർ മേലടി, അബ്ദുൽ ബാസിത്ത്, മുഹമ്മദലി, സലീന, മജീദ് നന്തി, ടി.വി. ലത്തീഫ്, നൗഫൽ നന്തി, കാസിം അബ്ദുല്ല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി സ്വാഗതവും കോഒാഡിനേറ്റർ അമേത്ത് കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

