Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി...

ജി.​സി.​സി ഗെ​യിം​സി​ന്​ കു​വൈ​ത്ത്​ വേ​ദി​യാ​കും

text_fields
bookmark_border
ജി.​സി.​സി ഗെ​യിം​സി​ന്​ കു​വൈ​ത്ത്​ വേ​ദി​യാ​കും
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: മൂ​ന്നാ​മ​ത്​ ജി.​സി.​സി ഗെ​യിം​സി​ന്​ കു​വൈ​ത്ത്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. കു​വൈ​ത്ത്​ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്​ 22 മു​ത​ൽ 31 വ​രെ​യാ​ണ്​ മേ​ള.

കു​വൈ​ത്ത്, യു.​എ.​ഇ, സൗ​ദി, ഖ​ത്ത​ർ, ബ​ഹ്​​റൈ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.

ഹാ​ൻ​ഡ്​​ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്​​ക​റ്റ്​​ബാ​ൾ, ഫു​ട്​​സാ​ൽ, നീ​ന്ത​ൽ, അ​ത്​​ല​റ്റി​ക്​​സ്, ക​രാ​​ട്ടേ, ജൂ​ഡോ, ഫെ​ൻ​സി​ങ്, ആ​ർ​ച്ച​റി, ടെ​ന്നീ​സ്, ​െഎ​സ്​ ഹോ​ക്കി, ​ബൈ​സി​ക്ലി​ങ്, ടേ​ബി​ൾ ടെ​ന്നി​സ്, പാ​ഡെ​ൽ, ഇ ​സ്​​പോ​ർ​ട്​​സ്​ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ക. ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി മേ​യ്​ 22ന്​ ​ആ​ണെ​ങ്കി​ലും ചി​ല ഗ്രൂ​പ്​​ മ​ത്സ​ര​ങ്ങ​ൾ മേ​യ്​ 13ന്​ ​ആ​രം​ഭി​ക്കും.​

കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണി​തെ​ന്ന്​ കു​വൈ​ത്ത്​ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഫ​ഹ​ദ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. ജി.​സി.​സി ഗെ​യിം​സി​ൽ ആ​ദ്യ​മാ​യി ഫു​ട്​​സാ​ൽ, ബൈ​സി​ക്ലി​ങ്, അ​ത്​​ല​റ്റി​ക്​​സ്, ടേ​ബി​ൾ ടെ​ന്നി​സ്, ബാ​സ്​​ക​റ്റ്​​ബാ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഗെ​യിം​സ്​ എ​ന്നി​വ​യി​ൽ വ​നി​ത​ക​ൾ​ക്കും മ​ത്സ​ര​മു​ണ്ടാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ്​ കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി കാ​യി​ക​മേ​ഖ​ല സ​ജീ​വ​മാ​യ​ശേ​ഷം വി​രു​ന്നെ​ത്തു​ന്ന ആ​ദ്യ മെ​ഗാ കാ​യി​ക മേ​ള ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ കു​വൈ​ത്തി​ലെ കാ​യി​ക പ്രേ​മി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC Games
News Summary - The GCC Games will be held in kuwait
Next Story