Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​രാ​ധ​ന​ക​ളു​ടെ...

ആ​രാ​ധ​ന​ക​ളു​ടെ സ​ൽ​ഫ​ല​ങ്ങ​ൾ

text_fields
bookmark_border
ആ​രാ​ധ​ന​ക​ളു​ടെ സ​ൽ​ഫ​ല​ങ്ങ​ൾ
cancel

ആ​രാ​ധ​ന ക​ർ​മ​ങ്ങ​ളു​ടെ അ​നു​ഷ്ഠാ​ന​പ​ര​ത​ക്ക് പ്രാ​ധാ​ന്യ​മു​ള്ള​ത് പോ​ലെത​ന്നെ, അ​വ​യു​ടെ ആ​ത്മാ​വി​നും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ഖു​ർ​ആ​നി​ക ദ​ർ​ശ​നം ആ​രാ​ധ​ന​ക​ളു​ടെ ആ​ത്മാ​വി​നെ​ക്കുറി​ച്ച് ഊ​ന്നി​പ്പ​റ​യു​ന്നു. ആ​ത്മാ​വി​ല്ലാ​ത്ത ആ​രാ​ധ​ന​ക​ൾ​ക്ക് വ്യ​ക്തി​ജീ​വി​ത​ത്തി​ലും സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ലും പ്ര​തി​ഫ​ല​നം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ല.​ഓ​രോ ആ​രാ​ധ​ന ക​ർ​മ​ത്തി​നും പ്ര​ത്യേ​ക ല​ക്ഷ്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ പൊ​തു​വാ​യ ല​ക്ഷ്യം ആ​ത്മീ​യ​വും ക​ർ​മ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ സം​സ്ക​ര​ണം നേ​ട​ലും, അ​തു​വ​ഴി ​സ്ര​ഷ്ടാ​വി​ന്റെ പ്രീ​തി​യും സ്വ​ർ​ഗ​വും ക​ര​സ്ഥ​മാ​ക്ക​ലു​മാ​ണ്.​ആ​ത്മീ​യ​മാ​യി സം​സ്ക​രി​ക്ക​പ്പെ​ടു​ന്ന​വ​ന്റെ മ​ന​സ്സ് ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. ദൈ​വ​സ്മ​ര​ണ​യും സ​ൽ​വി​ചാ​ര​ങ്ങ​ളും അ​തി​ൽ നി​റ​യു​ന്നു. പ്ര​വൃ​ത്തി​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും നൈ​തി​ക അ​ടി​ത്ത​റ ല​ഭി​ക്കു​ന്നു.

ക​ർ​മ​പ​ര​മാ​യ സം​സ്ക​ര​ണം മ​നു​ഷ്യ​നെ മ്ലേ​ച്ഛ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ന്നു. തി​ന്മ​ക​ളി​ൽ​നി​ന്ന് പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കാ​നു​ള്ള ശേ​ഷി ന​ൽ​കു​ന്നു. സ്വ​ഭാ​വ-​പെ​രു​മാ​റ്റ​ങ്ങ​ളെ ന​ന്നാ​ക്കു​ന്നു. ഇ​തി​ന്റെ ഫ​ല​മാ​യി വ്യ​ക്തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​ന്ത​ത്തി​നും സ​മൂ​ഹ​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നു.​ആ​രാ​ധ​ന​ക​ൾ മ​നു​ഷ്യ​ന്റെ സാ​മൂ​ഹി​ക ബോ​ധ​ത്തെ​യും സം​സ്ക​രി​ക്കു​ന്നു. ഇ​ത് സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തും. പ​രോ​പ​കാ​രം, നീ​തി, സ​ഹി​ഷ്ണു​ത എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തും. ‘പ​രോ​പ​കാ​ര​ത്തെ ത​ട​യു​ന്ന ന​മ​സ്കാ​ര​ക്കാ​ർ​ക്ക് നാ​ശം’ എ​ന്ന് ഖു​ർ​ആ​ൻ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

ഈ ​മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളെ​യും ഒ​റ്റ​വാ​ക്കി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഖു​ർ​ആ​നി​ക പ​ദ​മാ​ണ് ‘ത​ഖ്‍വ’. ധ​ർ​മ​ബോ​ധം, ദൈ​വ​ഭ​യം, ജീ​വി​ത​ത്തി​ലെ സൂ​ക്ഷ്മ​ത എ​ന്നീ ആ​ശ​യ​ങ്ങ​ളി​ൽ ഈ ​പ​ദ​ത്തെ മ​ന​സ്സി​ലാ​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithgulfnewsgulfnewsmalayalam
News Summary - The fruits of worship
Next Story