Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെല്‍ഫെയര്‍ കേരള...

വെല്‍ഫെയര്‍ കേരള കുവൈത്ത് നാലാമത് ചാര്‍ട്ടര്‍ വിമാനം ഇന്നെത്തും

text_fields
bookmark_border
വെല്‍ഫെയര്‍ കേരള കുവൈത്ത് നാലാമത് ചാര്‍ട്ടര്‍ വിമാനം ഇന്നെത്തും
cancel

കു​വൈ​ത്ത് സി​റ്റി: വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് ഒ​രു​ക്കു​ന്ന നാ​ലാ​മ​ത് ചാ​ര്‍ട്ട​ര്‍ വി​മാ​നം തി​ങ്ക​ളാ​ഴ്​​ച കു​വൈ​ത്തി​ലെ​ത്തും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം ദീ​ര്‍ഘ​കാ​ലം നാ​ട്ടി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന പ്ര​വാ​സി​ക​ള്‍ക്ക് ആ​ശ്വാ​സ​മാ​യാ​ണ്​ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് ഒ​രു​ക്കി​യ ആ​ദ്യ ചാ​ര്‍ട്ട​ര്‍ വി​മാ​നം സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നും ര​ണ്ടാ​മ​ത് വി​മാ​നം സെ​പ്റ്റം​ബ​ർ 10നും ​മൂ​ന്നാ​മ​ത്​ വി​മാ​നം ഒ​ക്​​ടോ​ബ​ർ എ​ട്ടി​നും കു​വൈ​ത്തി​ലെ​ത്തി​യി​രു​ന്നു.

വി​സ കാ​ലാ​വ​ധി തീ​രാ​നി​രി​ക്കു​ന്ന​വ​ര്‍ ഉ​ള്‍പ്പെ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ ക​ഴി​ഞ്ഞ മൂ​ന്നു​ വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി. നാ​ലാ​മ​ത്​ വി​മാ​ന​ത്തി​ലും അ​ത്ത​രം അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ൽ എ​ത്തേ​ണ്ട​വ​രു​ണ്ട്.

ഇ​ന്ത്യ​യി​ല്‍നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക് വി​മാ​ന ക​മ്പ​നി​ക​ള്‍ക്ക് കു​റ​ഞ്ഞ ക്വോ​ട്ട​യാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ, അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചെ​ത്തേ​ണ്ട​വ​ര്‍ക്ക് ടി​ക്ക​റ്റ് ല​ഭ്യ​മാ​കാ​ത്ത അ​വ​സ്ഥ തു​ട​രു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് പ്ര​വാ​സി​ക​ള്‍ക്ക് നാ​ട​ണ​യാ​ന്‍ കു​വൈ​ത്തി​ല്‍നി​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് സൗ​ജ​ന്യ​മാ​യി ചാ​ർ​ട്ട​ർ വി​മാ​നം അ​യ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare kerala kuwait
News Summary - The fourth charter flight of Welfare Kerala Kuwait is still today
Next Story