കുവൈത്ത് വിദേശകാര്യ മന്ത്രി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹും ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലവറിയും ബുധനാഴ്ച ഫോണിൽ സംസാരിച്ചു.
സാധ്യമായ എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും പങ്കുവെച്ചു. സുഡാനിൽനിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളോടുള്ള ബ്രിട്ടന്റെ നന്ദി അദ്ദേഹം രേഖപ്പെടുത്തി. കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ശക്തിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
1953 ൽ സ്ഥാപിതമായ ലണ്ടനിലെ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസിന്റെ 70ാം വാർഷികത്തിനായുള്ള ഒരുക്കങ്ങളും ഇരുവരും വിലയിരുത്തി. ജൂൺ 21-22 തീയതികളിൽ ബ്രിട്ടൻ ആതിഥേയത്വം വഹിക്കുന്ന യുക്രെയ്ൻ പുനർനിർമാണ സമ്മേളനത്തിന്റെ തയാറെടുപ്പുകൾ, സിറിയ, സുഡാൻ എന്നിവിടങ്ങളിലെ സമീപകാല പ്രാദേശിക,അന്തർദേശീയ സംഭവവികാസങ്ങളും ഇരുവരും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

