വിദേശകാര്യ മന്ത്രി ബഹ്റൈൻ, ജോർഡൻ മന്ത്രിമാരുമായി ചർച്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ബഹ്റൈൻ വിദേശകാര്യ
മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയുടെ മുന്നൊരുക്ക മന്ത്രിതല യോഗത്തിനിടെയാണ് കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള വഴികളും, പൊതുതാൽപര്യങ്ങളുള്ള മറ്റു വിഷയങ്ങളും, ഉച്ചകോടിയുടെ വിജയം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു.
ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസികാര്യ മന്ത്രിയുമായ അയ്മാൻ അൽ സഫാദിയുമായും ശൈഖ് സലീം കൂടിക്കാഴ്ച നടത്തി. കുവൈത്തും ജോർഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. മന്ത്രിതല യോഗത്തിലെ വിഷയങ്ങളും, സംയുക്ത അറബ് പ്രവർത്തന പ്രക്രിയയെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംയുക്ത ഏകോപനവും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

