ഉർദുഗാന്റെ സ്ഥാനാരോഹണ ചടങ്ങിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ
അസ്സബാഹ് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം
കുവൈത്ത് സിറ്റി: തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സ്ഥാനാരോഹണ ചടങ്ങിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായാണ് വിദേശകാര്യ മന്ത്രി തുർക്കിയയിൽ എത്തിയത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ ആശംസകൾ ശൈഖ് സലീം ഉർദുഗാനെ അറിയിച്ചു.
കുവൈത്ത് ജനതക്കും സർക്കാറിനുംവേണ്ടി വിദേശകാര്യ മന്ത്രി ഉർദുഗാനെ അഭിനന്ദിച്ചു. അദ്ദേഹത്തിന് നിത്യ ക്ഷേമവും തുർക്കിയക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു. ചടങ്ങിൽ പങ്കെടുത്ത ഉന്നതതല നേതാക്കൾക്കായി ഒരുക്കിയ അത്താഴവിരുന്നിലും വിദേശകാര്യ മന്ത്രി ശൈഖ് സലീം പങ്കെടുത്തു.

