ആദ്യ ഇറക്കുമതി മത്സ്യം വിപണിയിൽ എത്തിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ ആദ്യമായി ഇറക്കുമതി ചെയ്ത മത്സ്യം പ്രാദേശിക വിപണിയിൽ എത്തിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിൽനിന്ന് ഇറക്കുമതി ലൈസൻസ് ലഭിച്ചതിന് പിന്നാലെയാണ് ഒരു ടൺ മത്സ്യം വിപണിയിലെത്തിച്ചത്.
ഷർക്ക് മത്സ്യ മാർക്കറ്റിലെ യൂനിയൻ സ്റ്റാളുകൾ വഴിയാണ് വിൽപന നടത്തുന്നത്. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ മത്സ്യം ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനുമാണ് നീക്കമെന്ന് യൂണിയൻ ചെയർമാൻ അബ്ദുല്ല അൽ-സർഹീദ് അറിയിച്ചു.
ദിവസേന രണ്ട് മുതൽ നാല് ടൺ വരെ വിവിധ മത്സ്യ ഇനങ്ങൾ വിപണിയിലെത്തിക്കുമെന്നും ആദ്യ കയറ്റുമതി പാകിസ്ഥാനിൽ നിന്നാണെന്നും യൂണിയൻ വ്യക്തമാക്കി. മത്സ്യ ലഭ്യത വർധിപ്പിക്കുകയും വിപണിയിലെ വില നിയന്ത്രിക്കാനും നടപടി സഹായിക്കുമെന്ന് യൂണിയൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

