Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ​നി​ന്ന്...

കു​വൈ​ത്തി​ൽ​നി​ന്ന് ആ​ദ്യ ഹ​ജ്ജ് സം​ഘം: ജൂ​ലൈ മൂ​ന്നി​ന് പു​റ​പ്പെ​ടും

text_fields
bookmark_border
കു​വൈ​ത്തി​ൽ​നി​ന്ന് ആ​ദ്യ ഹ​ജ്ജ് സം​ഘം: ജൂ​ലൈ മൂ​ന്നി​ന് പു​റ​പ്പെ​ടും
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഹ​ജ്ജ് സം​ഘം ജൂ​ലൈ മൂ​ന്നി​ന് പു​റ​പ്പെ​ടും. വി​മാ​ന മാ​ർ​ഗ​മാ​ണ് ആ​ദ്യ​സം​ഘം പോ​കു​ന്ന​ത്. ഹ​ജ്ജ് സീ​സ​ൺ കൈ​കാ​ര്യം ചെ​യ്യാ​ൻ സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​യു​ണ്ടെ​ന്ന് വ്യോ​മ​യാ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് അ​ൽ ഫൗ​സാ​ൻ പ​റ​ഞ്ഞു. 20 വി​മാ​ന​ങ്ങ​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം 5,622 തീ​ർ​ഥാ​ട​ക​രാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് പോ​കു​ന്ന​ത്. ആ​ദ്യം 3622 സീ​റ്റ് ആ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന​യി​ലൂ​ടെ 2000 പേ​ർ​ക്ക് ​കൂ​ടി അ​വ​സ​രം വാ​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ലു വി​മാ​ന​ക്ക​മ്പ​നി​ക​ളാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ സ്ഥാ​പി​ക്കും. തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ ഫീ​ൽ​ഡ് വ​ർ​ക്ക് ടീ​മു​ക​ളെ നി​യോ​ഗി​ക്കു​മെ​ന്നും പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ൽ തു​ട​ങ്ങി എ​യ​ർ​പോ​ർ​ട്ട് ഹാ​ൾ, പാ​സ്‌​പോ​ർ​ട്ട് ഏ​രി​യ, ട്രാ​ൻ​സി​റ്റ് ഏ​രി​യ, ബോ​ർ​ഡി​ങ് എ​ല്ലാ​യി​ട​ക്കും തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും ലോ​ജി​സ്റ്റി​ക് സേ​വ​ന​ങ്ങ​ൾ​ക്ക് ജോ​ലി​ക്കാ​രെ​യും നി​യോ​ഗി​ക്കു​മെ​ന്ന് യൂ​സു​ഫ് അ​ൽ ഫൗ​സാ​ൻ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​ർ സൗ​ദി അം​ഗീ​ക​രി​ച്ച കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ട് ഡോ​സെ​ങ്കി​ലും സ്വീ​ക​രി​ച്ചി​രി​ക്ക​ണം.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​ർ മു​മ്പ് സ​മ​യ​പ​രി​ധി​യി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് മു​ക്തി തെ​ളി​യി​ക്ക​ണം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ദി​യാ​ണ് പ്രാ​യ​നി​ബ​ന്ധ​ന വെ​ച്ച​ത്.

ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മ്പോ​ൾ മാ​സ്‌​ക് ധ​രി​ക്ക​ണം, കോ​വി​ഡ് ചി​കി​ത്സ ചെ​ല​വു​ക​ൾ ക​വ​ർ ചെ​യ്യു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്നി​വ​യാ​ണ് മ​റ്റു നി​ബ​ന്ധ​ന​ക​ൾ. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​യ സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ്

കു​വൈ​ത്ത് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം ഹ​ജ്ജി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait
News Summary - The first Hajj group from Kuwait Will be released on July 3rd
Next Story