ശ്രീലങ്കയിൽനിന്ന് വീട്ടുജോലിക്കാരുടെ ആദ്യ വിമാനം എത്തി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളുടെ ആദ്യസംഘം എത്തി. 197 പേരുടെ സംഘമാണ് കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്ക് മാറ്റി. രണ്ടാമത്തെ സംഘം ഫെബ്രുവരി എട്ടിന് എത്തും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച പുതിയ റിക്രൂട്ട്മെൻറ് ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ അഞ്ചു രാജ്യങ്ങളിൽനിന്ന് പുനരാരംഭിക്കാനാണ് അനുമതി നൽകിയത്. രാജ്യത്ത് ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വിസാ നടപടികൾ പുനരാരംഭിക്കണമെന്ന ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയെൻറ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.

