Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യയിൽനിന്ന്​ ആദ്യ...

ഇന്ത്യയിൽനിന്ന്​ ആദ്യ വിമാനം ഇന്ന്​ കൊച്ചിയിൽനിന്ന്​

text_fields
bookmark_border
ഇന്ത്യയിൽനിന്ന്​ ആദ്യ വിമാനം ഇന്ന്​ കൊച്ചിയിൽനിന്ന്​
cancel

കുവൈത്ത്​ സിറ്റി: ഇന്ത്യയിൽനിന്ന്​ നേരിട്ടുള്ള വിമാന സർവിസിന്​ ആഴ്​ചയിൽ 5528 സീറ്റ്​ അനുവദിച്ച്​ കുവൈത്ത്​ വ്യോമയാന വകുപ്പ്​.

ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേ​സും ജസീറ എയർവേ​സും പങ്കി​െട്ടടുക്കും.

ഇന്ത്യൻ വിമാന കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത്​ വ്യോമയാന വകുപ്പ്​ മേധാവി യൂസുഫ്​ അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന്​ അയച്ച കത്തിൽ നിർദേശിച്ചു. ഇതനുസരിച്ച്​ ആദ്യ വിമാനം വ്യാഴാഴ്​ചയുണ്ടാകും.

ഇന്ത്യ അന്താരാഷ്​ട്ര വിമാന സർവിസിന്​ വിലക്ക്​ ഏർപ്പെടുത്തിയത്​ തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ്​ ഇപ്പോൾ സർവിസ്​ ആരംഭിക്കുന്നത്​. ആദ്യദിനം 656, രണ്ടാം ദിനം 1112, മൂന്നാംദിനം 648, നാലാം ദിനം 648, അഞ്ചാം ദിനം 1088, ആറാം ദിനം 638, ഏഴാംദിനം 738 എന്നിങ്ങനെയാണ്​ േക്വാട്ട നിശ്ചയിച്ചത്​. ഒാരോ ദിവസത്തെയും േക്വാട്ടയുടെ പകുതി ഇന്ത്യൻ വിമാനക്കമ്പനികൾക്കാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightkuwait
News Summary - The first flight from India is from Kochi today
Next Story