മൊഡേണ വാക്സിൻ ആദ്യ ബാച്ച് വൈകാതെ എത്തുമെന്ന് ആരോഗ്യമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: മൊഡേണ കോവിഡ് വാക്സിൻ ആദ്യ ബാച്ച് വൈകാതെ കുവൈത്തിൽ എത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 12 ദശലക്ഷം ദീനാറിെൻറ ഇറക്കുമതി കരാറിന് മാർച്ചിൽ മന്ത്രാലയം അനുമതി നൽകിയിരുന്നെങ്കിലും ആദ്യ ബാച്ച് ഇതുവരെ എത്തിയിട്ടില്ല. മൊഡേണ വാക്സിന് അമേരിക്കൻ വിപണിയിൽ ആവശ്യമേറിയതാണ് വിതരണം വൈകാൻ കാരണമായത്. ബയോടെക്നോളജി കമ്പനിയായ മൊഡേണയും അമേരിക്കൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ചതാണീ വാക്സിൻ. ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്. കോവിഡ് പ്രതിരോധത്തിൽ 94 ശതമാനം ഫലപ്രദമാണ് മൊഡേണ വാക്സിൻ എന്നാണ് വിലയിരുത്തൽ. ഫൈസർ വാക്സിന് സമാനമായരീതിയിൽ പ്രവർത്തിക്കുന്ന ഇത് നാല് ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് നൽകുന്ന രീതിയാണ് സ്വീകരിക്കുക. കമ്പനിയും കുവൈത്ത് ആരോഗ്യ മന്ത്രാലയവും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്നും ഇറക്കുമതി വൈകില്ലെന്നും അധികൃതർ വ്യക്തമാക്കി. വാക്സിൻ ഉപയോഗവും സുരക്ഷ മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നു. വാക്സിൻ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വാക്സിൻ ഇറക്കുമതി ചെയ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

