അന്തിമ വിജയം ഫലസ്തീനു തന്നെ -ഡോ. ജിഹാദ് അൽ ആയിഷ്
text_fieldsഡോ. ജിഹാദ് അൽ ആയിഷ്
കുവൈത്ത് സിറ്റി: മസ്ജിദുൽ അഖ്സയും പരിസരവും മോചിപ്പിക്കാനുള്ള ബാധ്യത ഫലസ്തീനികളുടെ മാത്രം ബാധ്യതയല്ലെന്നും ലോക മുസ്ലിംകളുടെ കൂടി കടമയാണെന്നും പണ്ഡിതനും വാഗ്മിയും അൽ അഖ്സ ബോർഡ് എൻഡോവ്മെന്റ് കമ്മിറ്റി ചെയർമാനുമായ ഡോ. ജിഹാദ് അൽ ആയിഷ് പറഞ്ഞു.
കുവൈത്ത് കേന്ദ്രീകരിച്ച് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ ഗ്ലോബൽ ഓൺലൈൻ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ മനുഷ്യാവകാശ ലംഘനങ്ങൾ അതിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. എത്ര ആക്രമണം നടത്തിയാലും അവസാനം ഫലസ്തീനികൾക്ക് ആകും വിജയമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ മീറ്റിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് (കുവൈത്ത്) അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ഇസ്സുദ്ദീൻ സ്വാഗതം പറഞ്ഞു. പുതുക്കുടി അബൂബക്കർ, കുന്നുമ്മൽ റസാഖ്, ബാസിം കുന്നുമ്മൽ, റാഷിദ് കിഴക്കയിൽ, മൂസ മരിതേരി, ഹാറൂൻ, മണാട്ട് അമ്മദ്, ഷാനി കിഴക്കയിൽ, സി.കെ. അസീസ്, സി.എ. നൗഷാദ്, കുറ്റിയിൽ റസാഖ്, ഫയാസ് അലി, മനയത് നൗഷാദ്, കുന്നുമ്മൽ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ട്രഷറർ പാട്ടക്കുറ്റി മൊയ്തീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

