മനുഷ്യക്കടത്തിനെതിരായ പോരാട്ടം പ്രധാനം
text_fieldsഅസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ശൈഖ ജവഹർ ഇബ്രാഹിം അൽ ദുഐജ് അസ്സബാഹും
സംഘവും യു.എൻ പ്രതിനിധികളോടൊപ്പം
കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും മനുഷ്യക്കടത്തിനെതിരെയുമുള്ള പോരാട്ടത്തിലും കുവൈത്തിന്റെ ഉറച്ച നിലപാട് ആവർത്തിച്ച് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ശൈഖ ജവഹർ ഇബ്രാഹിം അൽ ദുഐജ് അസ്സബാഹ്.
വിയനയിൽ യു.എൻ.ഒ.ഡി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ഗദാ വാലിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവർ. സംഘടിത കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും തടയുന്നതിന് കുവൈത്തും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രധാന നിയമനിർമാണ നടപടികൾ ശൈഖ ജവഹർ വിശദീകരിച്ചു. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ അന്താരാഷ്ട്ര സംഘടനകളുടെ പ്രധാന പങ്കാളിയാണ് കുവൈത്തെന്നും സൂചിപ്പിച്ചു.
മാനുഷിക ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ആഗോളതലത്തിൽ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ കുവൈത്തിന്റെ അംഗത്വത്തിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

