Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രി​സ്തുവിന്റെ...

ക്രി​സ്തുവിന്റെ ജ​റൂ​സ​ലം പ്ര​വേ​ശ​ന​ ഓ​ര്‍മ​യി​ല്‍ ഓശാന പെരുന്നാൾ

text_fields
bookmark_border
ക്രി​സ്തുവിന്റെ ജ​റൂ​സ​ലം പ്ര​വേ​ശ​ന​ ഓ​ര്‍മ​യി​ല്‍ ഓശാന പെരുന്നാൾ
cancel
camera_alt

സെന്റ്. ജോർജ്ജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിൽ (വലിയ പള്ളി) നടന്ന ഓശാന പെരുന്നാൾ ആഘോഷം

കുവൈത്ത് സിറ്റി : കു​രി​ശു​മ​ര​ണ​ത്തി​നു മു​ന്നോ​ടിയായി യേ​ശു​ക്രി​സ്തു ന​ട​ത്തി​യ ജ​റൂ​സ​ലം പ്ര​വേ​ശ​ന​ ഓ​ര്‍മ്മയി​ല്‍ കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ഓ​ശാ​ന പെരുന്നാൾ കൊണ്ടാടി. ലാ​ളി​ത്യ​ത്തി​ന്‍റെ​യും എ​ളി​മ​യു​ടെ​യും അ​ട​യാ​ള​മാ​യ ക​ഴു​ത​പ്പു​റ​ത്തെ​ത്തി​യ യേ​ശു​വി​നെ ജ​ന​ക്കൂ​ട്ടം ഒ​ലി​വി​ന്‍ ചി​ല്ല​ക​ളും ആ​ര്‍പ്പു​വി​ളി​ക​ളു​മാ​യി ജ​റൂസ​ല​​മി​ലേ​ക്ക് വ​ര​വേ​റ്റ​തി​ന്‍റെ ഓ​ര്‍മ പു​തു​ക്കു​ന്ന ഓ​ശാ​ന​യോ​ടെ വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി.

ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വം, കു​രി​ശു​മ​ര​ണം, ഉ​ത്ഥാ​നം എ​ന്നി​വ​യു​ടെ ഓ​ര്‍മ പു​തു​ക്കു​ന്ന ഇ​നി​യു​ള്ള ഒ​രാ​ഴ്ച കൈ​സ്ത്ര​വ വി​ശ്വാ​സി​ക​ൾ​ക്ക്​ പ്രാർത്ഥനാ ദി​ന​ങ്ങ​ളാ​ണ്​.

വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാന പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. സെന്റ് ജോർജ്ജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ നേതൃത്വത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ പ്രാര്‍ഥനകൾ നടന്നു. ഇടവക വികാരി റവ. ഫാ. സ്റ്റീഫൻ നെടുവക്കാട്ട് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നൽകി. നിരവധി വിശ്വാസികൾ പങ്കെടുത്തു.

സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലും ഓശാന പ്രാര്‍ഥനകൾ സംഘടിപ്പിച്ചു. ഫാ. സിജിൽ ജോസ് വിലങ്ങൻപാറയുടെ നേതൃത്വത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിലാണ് ചടങ്ങുകൾ നടന്നത്.

അ​ന്ത്യ അ​ത്താ​ഴ സ്മ​ര​ണ പു​തു​ക്കു​ന്ന പെ​സ​ഹ വ്യാ​ഴം, കു​രി​ശു​മ​ര​ണ ദി​ന​മാ​യ ദു:ഖ​വെ​ള്ളി എ​ന്നീ ആ​ത്മീ​യ ദി​ന​ങ്ങ​ൾ ക​ട​ന്ന് യേ​ശു​വി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഈ​സ്റ്റ​റോ​ടെ വി​ശു​ദ്ധ​വാ​രാ​ച​ര​ണം പൂ​ർ​ത്തി​യാ​കും. ഉ​യി​ർ​പ്പ്​ ഞാ​യ​റോ​ടെ നോ​മ്പി​നും സ​മാ​പ​ന​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - The Feast of Tabernacles commemorates Christ's entry into Jerusalem
Next Story