തടവുകാരുടെ കുടുംബം സെൻട്രൽ ജയിലിനരികെ പ്രതിഷേധിച്ചു
text_fieldsതടവുകാരുടെ കുടുംബം സെൻട്രൽ ജയിലിനരികെ ഒത്തുകൂടി പ്രതിഷേധിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ജയിലിലെ ചില തടവുകാരുടെ കുടുംബം സെൻട്രൽ ജയിലിനരികെ ഒത്തുകൂടി പ്രതിഷേധിച്ചു. തങ്ങളുടെ ബന്ധുക്കളെ ജയിലിനകത്ത് സ്പെഷൽ ഫോഴ്സ് മർദിച്ചെന്ന് ആരോപിച്ചാണ് നിരവധി പേർ ജയിലിനരികെ ഒത്തുകൂടിയത്. ജയിലിനകത്തേക്ക് അനധികൃതമായി കടത്തിയ സാധനങ്ങൾ പിടികൂടാനായി പരിശോധന കാമ്പയിൻ നടത്തിയിരുന്നു. പരിശോധനയുമായി സഹകരിക്കാൻ തയാറാവാതിരുന്ന ചില തടവുകാർക്കാണ് മർദനമേറ്റതായി ആരോപണമുള്ളത്. ബന്ധുക്കളുടെ ജയിലിന് പുറത്തെ പ്രതിഷേധം സമാധാനപരമായിരുന്നു. പൊലീസ് എത്തി ഇവരെ പിരിച്ചയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

