പഴമയും പുതുമയും സമന്വയിപ്പിച്ച് പ്രദർശനം
text_fieldsകുവൈത്ത് സർവകലാശാല സംഘടിപ്പിച്ച പ്രദർശനത്തിൽനിന്ന്
കുവൈത്ത് സിറ്റി: പഴയകാല ഇസ്തിരിപ്പെട്ടി, റേഡിയോ മുതൽ മാടപ്പെട്ടി വരെ. പിന്നെ അറേബ്യയുടെ സഞ്ചാരമാർഗമായ പായക്കപ്പൽ, എന്നും അന്നമായ ഈന്തപ്പഴം, കുവൈത്ത് സർവകലാശാല സംഘടിപ്പിച്ച പ്രദർശനം പഴമയുടെയും പുതുമയുടെയും സമന്വയമായി.
വിവിധ കോളജുകളിലെ വിദ്യാർഥികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രാജ്യത്തിന്റെ സാംസ്കാരികവും നാഗരികവുമായ പൈതൃകം ഉയർത്തിക്കാട്ടിയ പ്രദർശനത്തിൽ പങ്കാളികളായി. ദേശീയ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.
കുവൈത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതും ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്നതുമായ സാംസ്കാരിക, കലാ, സാമൂഹിക പ്രവർത്തനങ്ങളുടെ നിരവധി വസ്തുക്കൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. വിവിധ പുരാവസ്തുക്കൾക്കൊപ്പം പെയിൻറിങ്ങുകളും ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. ചാഡ്, സെനഗൽ, നൈജീരിയ, താജികിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ തങ്ങളുടെ രാജ്യങ്ങളിലെ സാംസ്കാരിക അടയാളങ്ങളും ഇതിനൊപ്പം പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

