Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലബനാൻ ആഭ്യന്തര മന്ത്രിയെ അമീർ സ്വീകരിച്ചു

text_fields
bookmark_border
ലബനാൻ ആഭ്യന്തര മന്ത്രിയെ അമീർ സ്വീകരിച്ചു
cancel

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ലബനാൻ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രി അഹമ്മദ് അൽ ഹജ്ജാറിനെയും പ്രതിനിധി സംഘത്തെയും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. ലബനാൻ പ്രസിഡന്റ് ജോസഫ് ഔനിന്റെ ആശംസകൾ മന്ത്രി അൽ ഹജ്ജാർ അമീറിനെ അറിയിച്ചു.

പ്രസിഡന്റ് ഔനിന് മികച്ച ആരോഗ്യവും ലബനാൻ ജനതക്ക് പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്നും അമീർ ആശംസിച്ചു. കുവൈത്തും ലബനാനും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധങ്ങൾ കൂടികാഴ്ചയിൽ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.

യോഗത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് മുതിർന്ന ഉദ്യോഗസഥർ എന്നിവരും പങ്കെടുത്തു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ലബനാൻ സംഘവുമായി കൂടികാഴ്ച നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Emir received the Lebanese Interior Minister
Next Story